തിരുവനന്തപുരം: തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് വിന്യാസം ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. നഗരത്തിൽ മാത്രം ഒരു കമ്പനി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കണ്ടെയിൻമെന്‍റ് സോണുകളിൽ നിയോഗിക്കും. ഗാർഹിക നിരീക്ഷണം പരിശോധിക്കാനും പൊലീസിനെ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ - corona virus
കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി ശക്തമാക്കുമെന്നും കുറ്റം ആവർത്തിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി; സിറ്റി പൊലീസ് കമ്മിഷണർ
കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി ശക്തമാക്കും. കുറ്റം ആവർത്തിച്ചാൽ അറസ്റ്റ് ചെയ്യും. തമിഴ്‌നാട്ടിൽ നിന്ന് ചിലർ ഒളിച്ചു കടക്കുന്നതായി വിവരമുണ്ടെന്നും ഇക്കാര്യം കർശനമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളിൽ ആളുകൂടിയാൽ ജലപീരങ്കി പ്രയോഗിക്കേണ്ടി വരും. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ മേഖലകളും മാറി. പുതിയ സാഹചര്യം അനുസരിച്ചു വേണം സമരങ്ങൾ സംഘടിപ്പിക്കാനെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.