തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തിന്‍റെ തീരുമാനം. കണ്ണൂരില്‍ നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രത്യേക അതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍ കെ-റെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരം തുടരുന്ന പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിശകലനത്തിലാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളിൽ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കും - പിണറായി 2.0 സര്‍ക്കാരിന്‍റെ വാര്‍ഷികത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കും
കെ-റെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമരം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളിൽ നിന്ന് വിട്ടുനില്‍ക്കുമെന്ന് കോൺഗ്രസ്.
പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളിൽ നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കും
കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കില്ല. സര്‍ക്കാരുമായി ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാല്‍ ജില്ലാതലത്തില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ ജനപ്രതിനിധികള്‍ക്ക് തീരുമാനമെടുക്കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.
ALSO READ:മണ്ണെണ്ണ വിലവര്‍ധന: കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്ന് മന്ത്രി ജി.ആര്‍. അനില്‍