തിരുവനന്തപുരം: കോർപറേഷൻ മേയർ ആയിരുന്ന കെ ശ്രീകുമാർ മത്സരിക്കുന്ന കരിക്കകം വാർഡിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമെന്ന ഗുരുതര ആരോപണവുമായി കൗൺസിലിലെ യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവും കടകംപള്ളി വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ ഡി അനിൽ കുമാർ.
കരിക്കകം വാർഡിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമെന്ന് കോൺഗ്രസ് - കരിക്കകം
കോർപറേഷൻ മേയർ ആയിരുന്ന കെ ശ്രീകുമാർ മത്സരിക്കുന്ന കരിക്കകം വാർഡിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമെന്ന് യുഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവും കടകംപള്ളി വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ ഡി അനിൽ കുമാർ.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വകാര്യ നിർമ്മാണ കമ്പനിയെ ചുമതലപ്പെടുത്തി കടകംപള്ളി വാർഡിൽ തിരക്കിട്ട വികസനപ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് അനിൽ കുമാർ പറഞ്ഞു. ഇതുവരെ നടക്കാത്ത വികസനങ്ങൾ സ്വകാര്യ നിർമ്മാണ കമ്പനിയെ കൊണ്ടു നടത്തുകയാണെന്ന ഗുരുതര ആരോപണവും അനിൽ കുമാർ ഉന്നയിച്ചു.
കരിക്കകം വാർഡിൽ കെ ശ്രീകുമാറിനു വേണ്ടി ബിജെപി പ്രവർത്തകർ തന്നെ വോട്ട് ചോദിക്കുകയാണ്. ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്ന സാഹചര്യമാണ് തിരുവനന്തപുരം കോർപറേഷനിൽ ഉള്ളത്. വർഷങ്ങളായി എൽ ഡി എഫ് ഭരിക്കുന്ന കടകംപള്ളി വാർഡ് ഇത്തവണ കോൺഗ്രസ് പിടിച്ചെടുക്കുമെന്നും യുഡിഎഫ് സ്ഥാനാർഥി കൂടിയായ ഡി അനിൽകുമാർ പറഞ്ഞു.