തിരുവനന്തപുരം: സിഎജി കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന പൊലീസ് സ്റ്റേഷൻ മാർച്ച് നാളെ. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തുന്നത്.
പൊലീസിലെ ക്രമക്കേട് ; കോണ്‍ഗ്രസിന്‍റെ പൊലീസ് സ്റ്റേഷൻ മാർച്ച് നാളെ - cag report
തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ചിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും
സിഎജി
തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ചിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന് മുന്നിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊല്ലം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്കും മാർച്ച് നടത്തും. കോൺഗ്രസ് എം.പിമാരും എംഎൽഎമാരും മറ്റ് നേതാക്കളും മാർച്ചിൽ പങ്കെടുക്കും.