തിരുവനന്തപുരം :കെ.വി തോമസിനുപിന്നാലെ മുതിര്‍ന്ന നേതാവായ പി.ജെ കുര്യനെതിരെയും കോണ്‍ഗ്രസില്‍ അതൃപ്‌തി. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പി.ജെ കുര്യനെതിരെ ഉണ്ടായ പടയൊരുക്കമാണ് പാര്‍ട്ടിയിലെ പുതിയ പ്രശ്‌നം. ഇതിന്‍റെ പശ്ചാത്തലത്തില്‍, തിങ്കാളാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പി.ജെ കുര്യന്‍ വിട്ടുനിന്നു. രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനത്തില്‍ കുര്യനെതിരെ നടപടി വേണമെന്ന് രാഷ്ട്രീയ കാര്യസമിതിയില്‍ ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.
'രാഹുലിന് സ്ഥിരതയില്ല ':കേരളശബ്‌ദം വാരികയ്‌ക്ക് പി.ജെ കുര്യന്‍ നല്‍കിയ അഭിമുഖമാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് ആധാരം. രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്നും പാര്‍ട്ടിക്ക് പ്രതിസന്ധി വന്നപ്പോള്‍ മുന്നില്‍ നിന്ന് സധൈര്യം നയിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നായിരുന്നുമായിരുന്നു പി.ജെ കുര്യന്‍റെ പരാമര്‍ശം.
'കപ്പല്‍ ഉപേക്ഷിക്കരുത്, നയിക്കണം മുന്നില്‍നിന്ന്' :കപ്പിത്താന്‍, കപ്പല്‍ മുങ്ങാന്‍ പോകുമ്പോള്‍ ഉപേക്ഷിച്ചുപോകുന്നതിനുപകരം സീനിയേഴ്‌സിനെയൊക്കെ വിളിച്ച് ചര്‍ച്ച ചെയ്‌ത്, മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു വേണ്ടത്. രാഹുല്‍ ചര്‍ച്ചചെയ്യുന്നത് അദ്ദേഹത്തിന് ചുറ്റുമുളള കോക്കസുമായാണ്. അതില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുപോലും പരിചയമുളളവര്‍ കുറവാണ്. എല്ലാവരുമായും ചര്‍ച്ചചെയ്‌ത് പ്രശ്‌നം പരിഹരിക്കുന്നതിനുപകരം കപ്പലുപേക്ഷിച്ച് പുറത്തുചാടി ഓടുകയാണ് രാഹുല്‍ ചെയ്‌തത്.