തിരുവനന്തപുരം:പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. വി.ഡി സതീശൻ്റെ പേരിനാണ് മുൻതൂക്കം. യുവ എംഎൽഎമാർ ഉൾപ്പടെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സതീശനാണ്. അതേ സമയം ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള ചില നേതാക്കളുടെ പിന്തുണ രമേശ് ചെന്നിത്തലക്കുമുണ്ട്. ചെന്നിത്തലയ്ക്കായി ഇവർ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഹൈക്കമാൻ്റാണ് അന്തിമ തീരുമാനം എടുക്കുക.
പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും; വി.ഡി സതീശന് മുൻതൂക്കം - രമേശ് ചെന്നിത്തലയുടെ പേരും ഉയരുന്നു
യുവ എംഎൽഎമാർ ഉൾപ്പെടെ ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ വി.ഡി സതീശനുണ്ട്.
പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും; വി.ഡി സതീശന് മുൻതൂക്കം
ഹൈക്കമാൻ്റ് നിയോഗിച്ച നിരീക്ഷകരായ മല്ലികാർജ്ജുർ ഖാർഖെയും വി.വൈത്തിലിംഗവും നൽകിയ റിപ്പോർട്ട് പരിഗണിച്ചായിരിക്കും തീരുമാനം. തിങ്കളാഴ്‌ച നിയമസഭ സമ്മേളനം ചേരാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കേണ്ടതുണ്ട്.
READ MORE: പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖാർഗെ