തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കോണ്‍ഗ്രസ് ഇടപെടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രശ്നം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കരുതെന്ന് നിഷ്കര്‍ഷയുണ്ട്. കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നമായാണ് കോണ്‍ഗ്രസും യുഡിഎഫും കാണുന്നതെങ്കിലും പ്രശ്നത്തില്‍ ഉത്കണ്ഠയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ അധികാരത്തർക്കം; കോണ്‍ഗ്രസ് ഇടപെടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
മുല്ലപ്പള്ളി രാമചന്ദ്രൻ
കെപിസിസി പുനഃസംഘടന പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും ഹൈക്കമാൻഡിന്‍റെ പൂര്‍ണ്ണ അനുമതിയോടെയാണ് പുനഃസംഘടനയെന്നും മുല്ലപ്പള്ളി. അബ്ദുള്ളക്കുട്ടിയുടേത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Jun 5, 2019, 1:56 PM IST