തിരുവനന്തപുരം:ദേശീയ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ 134-ാം സ്ഥാപകദിനത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദബംരം നേതൃത്വം നല്‍കി. ഭരണഘടനാ സംരക്ഷണ ദിനാചരണം എന്ന നിലയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ ഭരണഘടനയുടെ ആമുഖം വായിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണഘടന വായിച്ചു.
പൗരത്വ ഭേദഗതി നിയമം; രാജ്ഭവനിലേക്ക് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച് - കോൺഗ്രസ് പ്രതിഷേധ മാർച്ച്
മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാർച്ചിന് നേതൃത്വം നല്‍കി.
ദേശീയ പൗരത്വ പ്രതിഷേധം; രാജ്ഭവനിലേക്ക് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച്
യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സി.പി.എമ്മിനും ആര്‍.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എം.ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരും പങ്കെടുത്തു.
Last Updated : Dec 28, 2019, 8:35 PM IST