വോട്ടേഴ്‌സ് ലിസ്റ്റിന്‍റെ ഹിയറിങ് മാറ്റി വെയ്ക്കണമെന്ന് കോൺഗ്രസ്
സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്ന് ടി. സിദ്ദിഖ്
തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ വോട്ടേഴ്‌സ് ലിസ്റ്റിന്‍റെ ഹിയറിങ് മാറ്റി വെയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് സർക്കാർ നിർദേശിക്കണമെന്ന് കോൺഗ്രസ്. വിവാഹങ്ങൾ അടക്കം മാറ്റിവെയ്ക്കാൻ നിർദേശം നൽകിയ സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇത് കൊവിഡ്19 പ്രോട്ടോക്കോൾ ലംഘനമാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖ് ആരോപിച്ചു. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി വിമാനത്താവളങ്ങളിൽ നടത്തുന്ന പരിശോധന കുറ്റമറ്റതാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.