കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി എം.ഡി - KSRTc

കൊവിഡ്‌ നിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വീസ് ആരംഭിച്ചാല്‍ പ്രതിദിനം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍

തിരുവനന്തപുരം വാർത്ത  thiruvnanthapuram news  KSRTc  കെ.എസ്.ആര്‍.ടി.യില്‍ ആശങ്ക
സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്‌ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.യില്‍ ആശങ്ക

By

Published : Apr 20, 2020, 12:18 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ കെ.എസ്.ആര്‍.ടി.യിക്ക് ആശങ്ക. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തിയാല്‍ അരക്കോടി രൂപയിലധികം നഷ്‌ടമുണ്ടാകുമെന്ന്‌ കെ.എസ്.ആര്‍.ടി.സി, എം.ഡി സര്‍ക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നാണ്‌ ആവശ്യം. ലോക്ക് ഡൗണിനു ശേഷവും നിയന്ത്രണങ്ങളോടെയാകും കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ ആരംഭിക്കുക.

ജില്ലകള്‍ക്കുള്ളില്‍ മാത്രം സര്‍വീസ് നടത്തും. ബസുകളില്‍ ഒരു സീറ്റില്‍ രണ്ട് പേര്‍ മാത്രം. നിന്നുള്ള യാത്രയും അനുവദിക്കില്ല. കൂടാതെ ജീവനക്കാര്‍ക്ക് മാസ്‌കും കൈയുറയും നിര്‍ബന്ധമാണ്. യാത്രക്കാര്‍ ബസില്‍ കയറുന്നതിനു മുന്‍പ് സാനിറ്റൈസര്‍ നല്‍കുകയും വേണം.ഈ നിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വീസ് ആരംഭിച്ചാല്‍ പ്രതിദിനം 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍. എഴുപത് യാത്രാക്കാര്‍ വരെ കയറുന്ന ബസില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് 20 പേര്‍ക്ക് യാത്ര അനുവദിച്ചാല്‍ വരുന്ന നഷ്ടമാണിത്. സര്‍വീസുകള്‍ പരിമിതമാക്കിയാല്‍പോലും ആറ് ലക്ഷത്തോളം കിലോമീറ്റര്‍ ഓടേണ്ടിവരും .

ഒരു കിലോമീറ്റിന് 25 രൂപയാണ് ഈയിനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ചെലവ് വരുന്നത്. എന്നാല്‍ വരുമാനം 15 രൂപയില്‍ താഴെ മാത്രമാകും. ഇത് വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുമെന്നും മാനേജ്‌മെന്‍റ് വ്യക്തമാക്കുന്നു. അതിനാല്‍ ടിക്കറ്റ് നിരക്ക് കൂട്ടുകയോ ഇന്ധന നിരക്ക് ഒഴിവാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

ABOUT THE AUTHOR

...view details