കേരളം

kerala

ETV Bharat / state

സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന് സി.പി.എം - കേരളത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

വീണ്ടുമൊരു ലോക് ഡൗണ്‍ കൊവിഡിനേക്കാള്‍ ദുരന്തമായിരിക്കും. സമ്പൂര്‍ണ ലോക് ഡൗണ്‍ സംസ്ഥാനത്തിനുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

lock down  CPM  സമ്പൂര്‍ണ്ണ ലോക് ഡൗണ്‍  സി.പി.എം  പ്രതിപക്ഷം  കൊവിഡ്  കൊവിഡ് നിയന്ത്രണം  കേരളത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍  ലോക് ഡൗണ്‍ വാര്‍ത്ത
സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന് സി.പി.എം

By

Published : Jul 24, 2020, 2:59 PM IST

തിരുവനന്തപുരം: വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന് സി.പി.എം. കൊവിഡിന്‍റെ അതിവേഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പരിഗണിക്കുന്നതിനിടെയാണ് സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം. വീണ്ടുമൊരു ലോക് ഡൗണ്‍ കൊവിഡിനേക്കാള്‍ ദുരന്തമായിരിക്കും. സമ്പൂര്‍ണ ലോക് ഡൗണ്‍ സംസ്ഥാനത്തിനുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഖാതങ്ങള്‍ ഭയാനകമായിരിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

കൊവിഡ് നിയന്ത്രണം സംബന്ധിച്ച അഭിപ്രായമാരായാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിനു തൊട്ടു മുന്‍പായിരുന്നു സി.പി.എം സമ്പൂര്‍ണലോക് ഡൗണിനെതിരെ രംഗത്തു വന്നത്. സമ്പൂര്‍ണ ലോക് ഡൗണ്‍ ഇനി പ്രായോഗികമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details