തിരുവനന്തപുരം: മത്സ്യ വില്‍പനക്കെത്തിയ സ്ത്രീകളെ പൊലീസ് അക്രമിച്ചതായി പരാതി. കാഞ്ഞിരംകുളം പൊലീനെതിരെയാണ് പരാതി. അടിമലത്തുറയിൽ നിന്നും പുല്ലുവിളയ്ക്ക് സമീപം ചാവടിയിലെത്തിയ മത്സ്യതൊഴിലാളികളോട് പൊലീസ് മോശമായി പെരുമാറി എന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. വില്‍പനയ്ക്ക് എത്തിച്ച മത്സ്യങ്ങൾക്ക് മുകളിലൂടെ പൊലീസ് ജീപ്പ് കയറ്റി ഇറക്കിയതായും പാത്രങ്ങൾ അടക്കം നശിപ്പിച്ചതായും ഇവർ പരാതിപ്പെടുന്നു.
മത്സ്യ വില്‍പനക്കെത്തിയ സ്ത്രീകളെ പൊലീസ് അക്രമിച്ചതായി പരാതി - തൊഴിലാളികളെ അക്രമിച്ചു
കാഞ്ഞിരംകുളം പൊലീസിനെതിരെയാണ് പരാതി. അടിമലത്തുറയിൽ നിന്നും പുല്ലുവിളയ്ക്ക് സമീപം ചാവടിയിലെത്തിയ മത്സ്യത്തൊഴിലാളികളോട് പൊലീസ് മോശമായി പെരുമാറി എന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
മത്സ്യ വില്‍പനക്കെത്തിയ സ്ത്രീകളെ പൊലീസ് അക്രമിച്ചതായി പരാതി
500 രൂപ വീതം ഫൈൻ ഈടാക്കിയാണ് മത്സ്യത്തൊഴിലാളികളെ പോകാൻ അനുവദിച്ചത്. 2000 രൂപ ഫൈനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇത്രയും തുകയില്ല എന്ന് കരഞ്ഞു പറഞ്ഞപ്പോഴാണ് 500 രൂപ പിഴ ഒതുക്കി പോകാൻ അനുവദിച്ചതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇനി മത്സ്യ വിൽപനയുമായി കണ്ടാൽ കേസെടുക്കുമെന്ന് ഭീഷണിയും പൊലീസ് നൽകിയിട്ടുണ്ട്. കൊവിഡ് ലോക് ഡൗണിനെ തുടർന്ന് പട്ടിണി ആയിരുന്നു. ഇളവ് ലഭിച്ചതിനെ തുടർന്നാണ് ജോലിക്കിറങ്ങിയതെന്നും തൊഴിലാളികള്‍ പറഞ്ഞു.