തിരുവനന്തപുരം: വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തിയതായി പരാതി. നഗരൂർ ഗ്രാമപഞ്ചായത്തിൽ വെള്ളല്ലൂർ 15-ാം വാർഡിൽ ഈഞ്ച മൂല, ചെറുകര പൊയ്ക കുടിവെള്ള പദ്ധതിയിലെ വാട്ടർ ടാങ്കിലാണ് മനുഷ്യവിസർജ്യം കലർത്തിയതായി കണ്ടെത്തിയത്. ഇന്ന് രാവിലെ പൈപ്പ് വെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെതുടർന്ന് സമീപവാസികൾ ടാങ്ക് പരിശോധിച്ചപ്പോഴാണ് സംഭവം കണ്ടത്.
വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തിയതായി പരാതി - മനുഷ്യവിസർജനം
നഗരൂർ ഗ്രാമപഞ്ചായത്തിൽ വെള്ളല്ലൂർ 15-ാം വാർഡിൽ ഈഞ്ച മൂല, ചെറുകര പൊയ്ക കുടിവെള്ള പദ്ധതിയിലെ വാട്ടർ ടാങ്കിലാണ് മനുഷ്യവിസർജ്യം കലർത്തിയതായി കണ്ടെത്തിയത്
വാട്ടർ ടാങ്കിൽ മനുഷ്യവിസർജനം കലർത്തിയതായി പരാതി
ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ പട്ടികജാതി വികസന ഫണ്ടും പൊതു ഫണ്ടും വിനിയോഗിച്ച് ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. പ്രദേശത്തെ പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ നൂറിൽ അധികം കുടുംബങ്ങൾ കുടിവെള്ളത്തിനായി കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. ഇത്രയും നികൃഷ്ടമായ ഹീനകൃത്യം ചെയ്ത കുറ്റവാളികളെ കണ്ടെത്തുവാൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ നഗരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.