തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്നും ഡെലിഗേറ്റുകളുടെ വലിയ പങ്കാളിത്തം. മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇന്ന് സ്ക്രീനിലെത്തുന്നത്.
27th IFFK| രണ്ടാം ദിനവും ഡെലിഗേറ്റുകളുടെ വന്‍ പങ്കാളിത്തം; മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് മുതല്‍ - മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന്
27മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡെലിഗേറ്റുകളുടെ വന്‍ തിരക്ക്.
ചലച്ചിത്ര മേളയില്‍ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന്
മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത മലയാള ചിത്രമായ അറിയിപ്പിന്‍റെ ഇന്ത്യയിലെ തന്നെ ആദ്യ സ്ക്രീനിങ് ഉച്ചയ്ക്ക് 2.30ന് ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ചു. മേളയുടെ അനുഭവങ്ങള്‍ ഡെലിഗേറ്റുകൾ ഇടിവി ഭാരതുമായി പങ്ക് വയ്ക്കുന്നു.