തിരുവനന്തപുരം: രൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാന നഷ്‌ടം സംഭവിച്ച സാധാരണക്കാർക്ക് സഹായമായി തലസ്ഥാനത്ത് സമൂഹ അടുക്കളകൾ ഇന്നു വീണ്ടും തുറക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻ്റണി രാജു, ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ യോഗത്തിലാണ് സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ തീരുമാനമായത്.
വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂം തുറക്കും. ഗൃഹ സന്ദർശനത്തിന് സന്നദ്ധ പ്രവർത്തകരുടെ സംഘത്തെ തയാറാക്കും. ആംബുലൻസ് സേവനം, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനമായി.