തിരുവനന്തപുരം: വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തുന്ന കടുവയെ പിടികൂടാന്‍ തെരച്ചില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. വനത്തിനുള്ളിലും കൂടുതല്‍ തെരച്ചില്‍ നടത്തും. ഇതിനായി പരിശീലനം നേടിയ കൂടുതല്‍ സേനാംഗങ്ങളെ ഉപയോഗിക്കും.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഇന്ന് തന്നെ വയനാട്ടിലേക്ക് തിരിച്ച് കടുവയെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കടുവയെ മയക്കു വെടിവച്ച് പിടികൂടുകയാണ് ലക്ഷ്യം. കടുവയെ വെടിവച്ച് കൊലപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഉന്നത തല യോഗത്തിനു ശേഷം വനം മന്ത്രി പറഞ്ഞു.