തിരുവനന്തപുരം: ഒമ്പത് മാസത്തിന് ശേഷം സംസ്ഥാനത്തെ കോളജുകൾ തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജാഗ്രതയോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് 294 ദിവസത്തോളം അടഞ്ഞു കിടന്ന ശേഷമാണ് ക്യാമ്പസുകൾ തുറക്കുന്നത്. ബിരുദ തലത്തിൽ അഞ്ചും ആറും സെമസ്റ്റർ ക്ലാസുകളും ബിരുദാനന്തര തലത്തിൽ എല്ലാ സെമസ്റ്റർ ക്ലാസുകളും ആരംഭിച്ചു. കോളജ് കവാടത്തിൽ താപനില പരിശോധിച്ച് പേര് വിവരങ്ങളും രേഖപ്പെടുത്തിയാണ് കുട്ടികളെ അകത്തേക്ക് കടത്തി വിട്ടത്. ക്ലാസുകളിൽ സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനത്തെ കോളജുകൾ തുറന്നു
കോളജ് കവാടത്തിൽ താപനില പരിശോധിച്ച് പേര് വിവരങ്ങളും രേഖപ്പെടുത്തിയാണ് കുട്ടികളെ അകത്തേക്ക് കടത്തി വിട്ടത്. ക്ലാസുകളിൽ സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനത്തെ കോളജുകൾ തുറന്നു
50 ശതമാനം വിദ്യാർഥികളെ മാത്രമാണ് ഒരു സമയം അനുവദിക്കുന്നത്. വീണ്ടും ക്ലാസുകൾ തുടങ്ങിയതിലും കൂട്ടുകാരെ കാണാൻ കഴിഞ്ഞതിലും വിദ്യാർഥികളും സന്തോഷത്തിലാണ്. ഓൺ ലൈൻ ക്ലാസുകൾ സാധ്യമാകാത്ത വിഷയങ്ങൾക്കും പ്രാക്ടിക്കൽ ക്ലാസുകൾക്കുമായിരിക്കും മുൻഗണന. ഷിഫ്റ്റുകളായി തിരിച്ച് രാവിലെ 8.30 മുതൽ അഞ്ച് മണി വരെയാണ് ക്ലാസുകൾ.