ആലപ്പുഴ: മട വീണ കൈനകരി കനകാശേരി പാടശേഖരം ജില്ലാ കലക്ടർ എ. അലക്‌സാണ്ടർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മട വീണതോടെ കനകാശേരി പാടശേഖരത്തിലും ഈ പാടശേഖരത്തോട് ചേർന്നുള്ള മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളിലും വെള്ളം കയറി. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ കലക്ടർ ദ്രുതഗതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാടശേഖരത്തിന്‍റെ സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ടെന്ന് സമീപവാസികൾ കലക്ടറോട് പറഞ്ഞു.
മട വീഴ്ച്ച: കനകാശേരി പാടശേഖരം ജില്ല കലക്ടർ സന്ദർശിച്ചു
പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ കലക്ടർ ദ്രുതഗതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മട വീഴ്ച്ച: കനകാശേരി പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു
വെള്ളം വറ്റിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി. കൃഷി, ഇറിഗേഷൻ, പുഞ്ച സ്പെഷ്യൽ ഓഫീസർമാരുടെ യോഗം ചേർന്ന് മട വീഴ്ചയുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ ഉടൻ സ്വീകരിക്കും. ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മോളിക്കുട്ടി, കുട്ടനാട് തഹസിൽദാർ വിജയസേനൻ, കൃഷി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.