തിരുവനന്തപുരം :കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന തലസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ (ഒക്ടോബര്‍ 5) അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍. കൊഞ്ചിറവിള യു.പി.എസ്, വെട്ടുകാട് എൽ.പി.എസ്, ഗവണ്മെന്റ് എം.എൻ.എൽ.പി.എസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് (Collector Declared Holiday For Schools).
ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തിലാണ് കേരളത്തില്‍ മഴ തുടരുന്നത്. അടുത്ത അഞ്ച് ദിവസം പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.