തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ ലൈംഗിക ആക്രമണം നടത്തിയ കേസിലെ പ്രതി സന്തോഷ് കുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വാഹനം പാർക്ക് ചെയ്‌തിരുന്ന കവടിയാറിലും ആക്രമണം നടത്തിയ ശേഷം ഒളിച്ചിരുന്ന മ്യൂസിയം പരിസരത്തും പ്രതിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കുറവൻകോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബിന് പരിസരത്തേക്കും തുടർന്ന് മ്യൂസിയം പരിസരത്തേക്കും പ്രതി എത്തിയിരുന്നു.
മ്യൂസിയം പരിസരത്തെ ലൈംഗിക അതിക്രമം; പ്രതി സന്തോഷ് കുമാറുമായി പൊലീസ് തെളിവെടുത്തു - പേരൂർക്കട പൊലീസ്
തിരുവനന്തപുരം മ്യൂസിയം പരിസരത്ത് യുവതിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതി സന്തോഷ് കുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 10.30 ഓടെയാണ് തെളിവെടുത്തത്. ആക്രമണ ദിവസം പ്രതി സഞ്ചരിച്ച സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്
കോർപറേഷൻ ഓഫിസിനു മുന്നിൽ കാർ പാർക്ക് ചെയ്‌ത ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ഇയാള്‍ കാറെടുത്ത് ടെന്നീസ് ക്ലബിന്‍റെ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇന്ന് (നവംബര്‍ 6) രാവിലെ 10.45 ഓടെയാണ് മ്യൂസിയം പൊലീസ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
യുവതിക്ക് നേരെ അതിക്രമം നടത്തിയ ദിവസം സന്തോഷ് സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം എത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. കേസില്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡി കാലാവധി കഴിഞ്ഞാലുടൻ പേരൂർക്കട പൊലീസ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങും.