തിരുവനന്തപുരം :കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം തിരികെ നല്‍കാന്‍ സാധിക്കാതെ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ 164 എണ്ണമെന്ന് സഹകരണവകുപ്പുമന്ത്രി വി.എന്‍ വാസവന്‍. നിയമസഭയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 37 സഹകരണ സംഘങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ്.
സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍ ; നിക്ഷേപകരെ ആശങ്കയിലാക്കി മന്ത്രിയുടെ വിശദീകരണം - കേരളത്തിലെ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലെന്ന് മന്ത്രി വിഎന്‍ വാസവന്‍
പ്രതിസന്ധി നേരിടുന്ന സഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍
കോട്ടയം - 22, പത്തനംതിട്ട -15, ആലപ്പുഴ - 15, കൊല്ലം -12 മലപ്പുറം - 12, കണ്ണൂര്‍ -11 തൃശ്ശൂര്‍ - 11 എന്നിങ്ങനെയുമാണ് പ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്കുപണം ലഭിക്കാതെ ഫിലോമിന എന്ന സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
കേരള സഹകരണ നിക്ഷേപ ഗ്യാരന്‍റി സ്‌കീം 2108 പ്രകാരം ലിക്വിഡേഷന്‍ ചെയ്യപ്പെട്ട സംഘങ്ങളിലെ ലിക്വിഡേറ്ററുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് പരമാവധി രണ്ടുലക്ഷം രൂപവരെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഇത് അഞ്ചുലക്ഷം രൂപ വരെ ഉയര്‍ത്താനുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
TAGGED:
death of Philomina