കേരളം

kerala

ETV Bharat / state

സിംസ് വിവാദം; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

സിംസ് പദ്ധതി മറിച്ചു നല്‍കിയെന്ന സ്ഥിരീകരണം നല്‍കി കെല്‍ട്രോണും ഗാലക്‌സണും.

സിംസ് പദ്ധതി  കേരള പൊലീസ്  കെല്‍ട്രോണ്‍  സിംസ് വിവാദത്തില്‍  ഗാലക്‌സണ്‍ ഇന്‍റര്‍നാഷണല്‍  sims  galacxon international  kerala police  keltron
സിംസ് വിവാദത്തില്‍, മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു, മറിച്ചു നല്‍കിയത് ഗാലക്‌സണ്‍ ഇന്‍റര്‍നാഷണലിന്

By

Published : Feb 13, 2020, 11:21 AM IST

Updated : Feb 13, 2020, 12:26 PM IST

തിരുവനന്തപുരം:സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയ്യാറാക്കിയ സിംസ് പദ്ധതിയും വിവാദത്തിലേക്ക്. പദ്ധതി നടത്തിപ്പ് കെൽട്രോണിനെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു.

സിംസ് വിവാദം; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

കെല്‍ട്രോണ്‍ ഈ പദ്ധതി സ്വകാര്യ കമ്പനിയായ ഗാലക്‌സണ്‍ ഇന്‍റര്‍നാഷണലിന് മറിച്ചു നല്‍കി. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഗാലക്സണ്‍ കമ്പനിയിലെ പ്രതിനിധികള്‍ സന്ദര്‍ശിച്ചതായാണ് വിവരം. കൺട്രോൾ റൂമിൽ കെൽട്രോൺ പ്രതിനിധികൾ മാത്രമാണ് ഉണ്ടാകേണ്ടത്.

പദ്ധതി തങ്ങൾക്ക് ഉപ കരാറായി ലഭിച്ചതല്ലെന്ന് കമ്പനി പ്രതിനിധി വ്യക്തമാക്കി. കെൽട്രോണിൽ നിന്ന് ഇ-ടെണ്ടർ വഴിയാണ് കരാർ ലഭിച്ചത്. പൊലീസുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കെൽട്രോണുമായാണ് ബന്ധമെന്നും കമ്പനി ഉടമ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം സിംസ് പദ്ധതി ഗ്യാലക്‌സണിന് മറിച്ചു നൽകിയെന്ന് സമ്മതിച്ച് കെൽട്രോൺ. പദ്ധതി കെൽട്രോൺ തന്നെ നടത്തണമെന്ന വ്യവസ്ഥയില്ലെന്ന് കെൽട്രോൺ എം.ഡി ഹേമലത. വലിയ നിക്ഷേപം ആവശ്യമുള്ള പദ്ധതിയാണിത്. അതിനാലാണ് മറ്റൊരു കമ്പനിക്ക് നൽകിയതെന്നും കെൽട്രോൺ എം.ഡി വ്യക്തമാക്കി.

സംസ്ഥാനത്ത് മോഷണശ്രമം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നതിനായിരുന്നു സിംസ് പദ്ധതി


Last Updated : Feb 13, 2020, 12:26 PM IST

ABOUT THE AUTHOR

...view details