തിരുവനന്തപുരം: ലോക്‌ഡൗണിനു ശേഷമുള്ള നടപടികള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പതിനേഴ് അംഗ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നത്. ലോക്‌ഡൗണ്‍ പിന്‍വലിച്ച ശേഷമുളഅള നടപടികള്‍ സംബന്ധിച്ച് ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശങ്ങള്‍ നല്‍കും. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിൻ്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ ലോക്‌ഡൗണിനു ശേഷമുള്ള സ്ഥതിഗതികള്‍ തീരുമാനിക്കുക.
സംസ്ഥാനത്ത് ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി - ടാസ്‌ക് ഫോഴ്‌സ്
ലോക്‌ഡൗണ്‍ പിന്‍വലിച്ച ശേഷമുള്ള നടപടികള്‍ സംബന്ധിച്ച് ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശങ്ങള്‍ നല്‍കും
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിക്കാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്നും എല്ലാവരും മാസ്‌ക് ധിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹ അടുക്കളകളിലെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണം. ഫണ്ട് ഇല്ലാത്തതിനാല്‍ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം നിലച്ചുവെന്നത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്നും 3,01,255 പേര്‍ക്ക് ഇന്ന് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തമിഴ്‌നാട് അതിര്‍ത്തി മണ്ണിട്ട് അടച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും ഇത് അടിസ്ഥാമില്ലാത്ത വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിലേയും സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി ആഭ്യര്‍ഥിച്ചു.