റെഡ് ക്രസന്‍റുമായി ലൈഫ്‌മിഷൻ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി - kerala cm
അവർ പണമായി സഹായം നൽകുന്നില്ല. കെട്ടിടം പണിത് സർക്കാരിന് കൈമാറുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: റെഡ് ക്രസന്‍റുമായി ലൈഫ്‌മിഷൻ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏജൻസിയെ കണ്ടു പിടിച്ചതും കരാർ നൽകിയതും റെഡ് ക്രസന്‍റ് നേരിട്ടാണ്. ലൈഫ് മിഷന്‍റെ മൂന്നാം ഘട്ടത്തിൽ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി 217. 88 സെന്‍റ് സ്ഥലത്ത് ഭവനപദ്ധതി നിർമിക്കാൻ ഉദ്ദേശിച്ച ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്കായി ഭവനസമുച്ചയം നിർമിച്ചു നൽകാൻ താൽപര്യമുണ്ടെന്ന് ദുബൈ ആസ്ഥാനമായ റെഡ് ക്രസന്‍റ് രേഖ മൂലം താൽപര്യം അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് വടക്കഞ്ചേരിയിലെ ഭവന പദ്ധതി നിർമാണത്തിൽ റെഡ് ക്രസന്‍റ് പങ്കാളി ആകുന്നത്. അവർ പണമായി സഹായം നൽകുന്നില്ല. കെട്ടിടം പണിത് സർക്കാരിന് കൈമാറുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.