തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ്- ബിജെപി ധാരണയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം മലർന്നു കിടന്ന് തുപ്പുകയാണ് മുഖ്യമന്ത്രി. വിൽക്കാൻ വച്ചിരിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും മുരളീധരൻ പറഞ്ഞു. ഗുരുവായൂരിൽ കെഎൻഎ ഖാദർ ജയിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക്, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറയുന്നതാണ് പാർട്ടി നിലപാടെന്ന് മുരളീധരൻ മറുപടി നൽകി. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ നിലപാടാണെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.
കേരളത്തിൽ ബിജെപി-കോൺഗ്രസ് ധാരണയെന്ന് മുഖ്യമന്ത്രി; മറുപടിയുമായി വി. മുരളീധരൻ
തലശ്ശേരിയിൽ ആരെ പിന്തുണയ്ക്കണമെന്ന നിലപാട് കെ.സുരേന്ദ്രൻ വ്യക്തമാക്കും. ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ. മാണി പറഞ്ഞത് ക്രൈസ്തവരുടെ ആശങ്കയാണെന്നും വി.മുരളീധരന്‍
ബിജെപി
തലശ്ശേരിയിൽ ആരെ പിന്തുണയ്ക്കണമെന്ന നിലപാട് കെ.സുരേന്ദ്രൻ വ്യക്തമാക്കും. ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ. മാണി പറഞ്ഞത് ക്രൈസ്തവരുടെ ആശങ്കയാണ്. കോൺഗ്രസും സിപിഎമ്മുമാണ് ഇതിൽ നിലപാട് വ്യക്തമാക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
Last Updated : Mar 29, 2021, 2:22 PM IST