പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ - പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു കിട്ടണമെന്ന് രമേശ് ചെന്നിത്തലയ്ക്ക് ആഗ്രഹമുണ്ടാകും. അതിനനുസരിച്ച് എനിക്ക് പ്രതികരിക്കാൻ കഴിയില്ല. ഈ മാനസിക നിലയ്ക്ക് മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.