തിരുവനന്തപുരം: വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസ് എടുക്കേണ്ടവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ കേന്ദ്രങ്ങളിൽ ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവർക്ക് മുൻഗണനയെന്ന് മുഖ്യമന്ത്രി - വാക്സിൻ
ആശാ പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തകരും അറിയിക്കുന്ന മുറയ്ക്കാണ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തേണ്ടത്.
രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി
രണ്ടാം ഡോസ് എടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് കൊവിൻ പോർട്ടലിൽ ഉണ്ടാകും. ഇത് പരിശോധിച്ച് ആശാ പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തകരും അറിയിക്കുന്ന മുറയ്ക്കാണ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തേണ്ടത്.
രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകിയ ശേഷം മാത്രമേ ആദ്യ ഡോസ് വാക്സിൻ എടുക്കേണ്ടവർക്ക് സ്‌ലോട്ട് അനുവദിക്കൂവെന്നും അദ്ദേഹം വിശദീകരിച്ചു.