കേരളം

kerala

ETV Bharat / state

CM Pinarayi Vijayan's Birthday Wishes To Mammootty : 'പ്രിയ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ' ; ഒപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി - മമ്മൂട്ടി പിറന്നാൾ ആശംസ രാഷ്‌ട്രീയ നേതാക്കൾ

Pinarayi Vijayan wished Mammootty on his birthday മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ താരത്തോടൊപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മമ്മൂട്ടി  മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടി  CM Pinarayi Vijayan Wishes Mammootty Birthday  CM Pinarayi Vijayan  CM Pinarayi Vijayan Mammootty  Pinarayi Vijayan Mammootty Birthday  Mammootty Birthday  Mammootty Birthday wishes  Pinarayi Vijayan wished Mammootty on his birthday  മമ്മൂട്ടി ചിത്രം  മമ്മൂട്ടി പിണറായി വിജയൻ ചിത്രം  പിണറായി വിജയൻ ആശംസ മമ്മൂട്ടി  മമ്മൂട്ടി പിറന്നാൾ ദിനം  മമ്മൂട്ടി ജന്മദിനം  മമ്മൂട്ടി ബർത്ത്ഡേ  പിണറായി വിജയൻ മമ്മൂട്ടി  മമ്മൂട്ടി പിറന്നാൾ ആശംസ  മമ്മൂട്ടി പിറന്നാൾ ആശംസ രാഷ്‌ട്രീയ നേതാക്കൾ  Mammootty
CM Pinarayi Vijayan Wishes Mammootty Birthday

By ETV Bharat Kerala Team

Published : Sep 7, 2023, 11:41 AM IST

Updated : Sep 7, 2023, 4:28 PM IST

തിരുവനന്തപുരം : മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan's Birthday Wishes To Mammootty). 72-ാം പിറന്നാൾ ആഘോഷിക്കുന്ന, മമ്മൂട്ടിയോടൊത്തുള്ള (Mammootty) ചിത്രം സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിറന്നാൾ ആശംസകൾ നേർന്നത്. 'പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ചിത്രം പങ്കുവച്ചത് (Pinarayi Vijayan wished Mammootty on his birthday).

മമ്മൂട്ടിക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർ വിവിധ സ്ഥലങ്ങളിൽ ആഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഇത്തവണയും ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിൽ കാൽ ലക്ഷത്തിലധികം പേരുടെ രക്തദാനം സംഘടിപ്പിച്ചിട്ടുണ്ട്.

ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തലയും (Ramesh chennithala) മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല ആശംസ അറിയിച്ചത്. താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'മലയാളത്തിന്‍റെ മഹാനടൻ ഭരത് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ' എന്ന് അദ്ദേഹം കുറിച്ചു.

ആശംസകൾ അറിയിച്ച് മോഹൻലാൽ

രാഷ്‌ട്രീയ നേതാക്കളും നിരവധി താരങ്ങളും മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി. ഹാപ്പി ബർത്ത്‌ഡേ ഡിയർ ഇച്ചാക്കാ, എന്ന് കുറിച്ചുകൊണ്ട് മോഹൻലാലും (Mohanlal) മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു. 'ഹാപ്പി ബർത്ത്ഡേ മമ്മൂക്ക, ഈ വർഷം ഞങ്ങൾക്കായി കരുതിവച്ചിരിക്കുന്നത് എന്താണെന്നറിയാൻ ഇനിയും കാത്തിരിക്കാൻ വയ്യ' എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ആശംസകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

നടൻ ആസിഫ് അലിയും (Asif Ali) മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നു. ഹാപ്പി ബർത്ത്ഡേ ഡിയറസ്റ്റ് മമ്മൂക്ക എന്ന് കുറിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ചിത്രം നടന്‍ പങ്കുവച്ചു. പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരുടെ വീഡിയോയും ഇതിനകം വൈറലായിട്ടുണ്ട്. ആശംസകൾ അറിയിക്കാനായി വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാൻ മമ്മൂട്ടി എത്തി. മകൻ ദുൽഖർ സൽമാനൊപ്പം വീടിന്‍റെ മട്ടുപ്പാവിൽ നിന്നാണ് മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്‌തത്.

ചിത്രം പങ്കുവച്ച് ആസിഫ് അലി

Also read :Mammootty Birthday: 'ഇങ്ങക്ക് സിൻമ നടന്‍റെ കട്ട്‌ ണ്ട്', ആദ്യ ആരാധകന്‍റെ പ്രശംസ; അഭ്രപാളിയിലെ മാന്ത്രികന്‍റെ ആത്മകഥാംശം, എഴുത്തുകാരനായ മമ്മൂട്ടി

72-ാം പിറന്നാൾ ദിനമായ ഇന്ന് നിരവധി സർപ്രൈസുകളാണ് ആരാധകർക്കായി കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്‍റെ ട്രെയിലർ (kannur squad trailer) ഇന്ന് പുറത്തിറങ്ങും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ട്രെയിലർ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്‍റെ (Bramayugam) ഫസ്റ്റ് ലുക്ക് പോസ്റ്ററും (First look poster) ഇന്ന് പുറത്തുവന്നു.

Last Updated : Sep 7, 2023, 4:28 PM IST

ABOUT THE AUTHOR

...view details