കേരളം

kerala

ETV Bharat / state

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ തന്‍റെ ജയിൽവാസത്തെ പരാമർശിച്ചെഴുതിയ "അശ്വത്ഥാമാവ് വെറും ഒരു ആന " എന്ന പുസ്തകത്തിലെ പരാമർശങ്ങളും തുടർന്നുണ്ടായ സ്വപ്ന സുരേഷിന്‍റെ പ്രതികരണവും പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തുന്നത്.

മുഖ്യമന്ത്രി തിരിച്ചെത്തി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തി അശ്വത്ഥാമാവ് വെറും ഒരു ആന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി CM Pinarayi Vijayan Returns Pinarayi Vijayan Returns after foreign visit
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

By

Published : Feb 6, 2022, 12:48 PM IST

Updated : Feb 6, 2022, 1:16 PM IST

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരിച്ചെത്തി. മൂന്നാഴ്ച്ചയ്ക്ക് ശേഷമാണ് മടക്കം. തിരികെയെത്തിയ പിണറായി വിജയനെ കാത്തിരിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധികളാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ തന്‍റെ ജയിൽവാസത്തെ പരാമർശിച്ചെഴുതിയ "അശ്വത്ഥാമാവ് വെറും ഒരു ആന " എന്ന പുസ്തകത്തിലെ പരാമർശങ്ങളും തുടർന്നുണ്ടായ സ്വപ്ന സുരേഷിന്‍റെ പ്രതികരണവും പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തുന്നത്.

Also Read: ലതാ മങ്കേഷ്‌കറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുന്നത് ശിവശങ്കറിന് അറിയാമെന്നും മറ്റ് പല കാര്യങ്ങളും ശിവശങ്കറുമായി പങ്കുവെച്ചിട്ടുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്ത സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ് മടങ്ങിയെത്തിയ പിണറായി വിജയൻ നേരിടേണ്ടി വരുക.

കഴിഞ്ഞ മാസം 15-ാം തിയതിയാണ് ഭാര്യ കമല, സെക്രട്ടറി എം സനീഷ് എന്നിവർക്കൊപ്പം മുഖമന്ത്രി വിദേശത്തേക്ക് പോയത്. യു.എസിലെ മിനിയോ സോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു പിണറായി ചികിത്സ തേടിയത്. മടക്കയാത്രയിൽ ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിക്കുകയും ചെയ്തിരുന്നു.

Last Updated : Feb 6, 2022, 1:16 PM IST

ABOUT THE AUTHOR

...view details