തിരുവനന്തപുരം:മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി.ഐ. സി.എല്‍ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം ഡി.ജി.പിയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രി മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് നടപടി.
ഗാര്‍ഹിക പീഡന പരാതിയില്‍ സി.ഐ സുധീര്‍ വീഴ്ച വരുത്തിയെന്ന് ആത്മഹത്യ കുറിപ്പില്‍ മൊഫിയ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുധീറിന്‍റെ നടപടികളില്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.