തിരുവനന്തപുരം : യുവത്വത്തിൻ്റെ പ്രതിനിധിയായ എ എൻ ഷംസീർ സ്‌പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത് സഭാപ്രവർത്തനങ്ങളില്‍ പ്രസരിപ്പ് പടർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിലെ 31 അംഗങ്ങൾ 27നും 48നും ഇടയിൽ പ്രായമുള്ളവരാണ്. ആ വിഭാഗത്തിൻ്റെ പ്രതിനിധിയാണ് ഷംസീർ. ആ പ്രായ വിഭാഗത്തിൽപ്പെട്ട ഒരാൾ സ്‌പീക്കറാകുമ്പോൾ സമസ്‌ത മേഖലകളിലും പ്രസരിപ്പ് പടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ഷംസീറിനെ തെരഞ്ഞെടുത്തത് സഭ പ്രവർത്തനങ്ങളില്‍ പ്രസരിപ്പ് പടർത്തും' ; പുതിയ സ്‌പീക്കറിന് ആശംസയുമായി മുഖ്യമന്ത്രി - എ എൻ ഷംസീർ സ്‌പീക്കർ വാർത്ത
യുവത്വത്തിന്‍റെ പ്രതിനിധിയായ ഒരാൾ സ്‌പീക്കറാകുമ്പോൾ എല്ലാ മേഖലകളിലും പ്രസരിപ്പ് പടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്‌പീക്കറിന് ആശംസയുമായി മുഖ്യമന്ത്രി
ഗവൺമെൻ്റ് ബിസിനസുകൾ തടസമില്ലാതെ നടത്താനും പ്രതിപക്ഷത്തിൻ്റെ ജനാധിപത്യപരമായ അവകാശങ്ങൾ അനുവദിക്കുന്നതിൽ സമതുലിതാവസ്ഥ ഉറപ്പുവരുത്താനും ഷംസീറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.