തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ യോഗത്തിൽ തനിക്കെതിരെ വിമർശനം ഉയർന്നെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ പറയുന്നത് പോലെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് എതിരെയോ തനിക്കെതിരയോ വിമർശനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തിലെ സർക്കാർ നടപടികളിൽ പോളിറ്റ് ബ്യൂറോ അതിഭയങ്കര വിമർശനം നടത്തുകയോ ഏതെങ്കിലും തരത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്‌തിട്ടില്ല. പി.ബി യോഗത്തിൽ വന്നിരുന്ന പോലെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പി.ബി യോഗത്തിലെ വിമർശനം; വാർത്തകൾ തള്ളി മുഖ്യമന്ത്രി - സിപിഎം പോളിറ്റ് ബ്യൂറോ
മാവോയിസ്റ്റ് വിഷയത്തിലെ സർക്കാർ നടപടികളിൽ പോളിറ്റ് ബ്യൂറോ അതിഭയങ്കര വിമർശനം നടത്തുകയോ ഏതെങ്കിലും തരത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി
ചോദ്യോത്തര വേളയിൽ വാളയാർ സംബന്ധിച്ച ചോദ്യത്തിനിടയിൽ പി.ടി തോമസിന്‍റെ പി.ബി വിമർശനം സംബന്ധിച്ച പരാമർശങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് ഹൈക്കമാന്‍റ് അല്ല പോളിറ്റ് ബ്യൂറോയെന്നും പാർട്ടിയെ അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് തങ്ങളെല്ലാമെന്നും അതിനൊരു മാറ്റവും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിമർശനം ഉയർന്നിരുന്നു.