കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാർ ഡാം: 'ചിലർ അനാവശ്യ ഭീതിയുണ്ടാക്കുന്നു'; പ്രചാരണങ്ങളില്‍ വസ്‌തുതയില്ലെന്ന് മുഖ്യമന്ത്രി - Mullaperiyar

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ വസ്‌തുതയുടെ അടിസ്ഥാനത്തിലല്ല പ്രചരണം നടക്കുന്നതെന്ന് മുഖ്യമന്ത്രി.

CM Pinarayi vijayan  Pinarayi vijayan  CM  മുല്ലപ്പെരിയാർ ഡാം  മുഖ്യമന്ത്രി  സോഷ്യൽ മീഡിയ  നിയമസഭ  Mullaperiyar Dam crisis  Mullaperiyar  Dam crisis
മുല്ലപ്പെരിയാർ ഡാം: 'ചിലർ അനാവശ്യ ഭീതിയുണ്ടാക്കുന്നു'; പ്രചരണങ്ങളില്‍ വസ്‌തുതയില്ലെന്ന് മുഖ്യമന്ത്രി

By

Published : Oct 25, 2021, 12:58 PM IST

തിരുവനന്തപുരം:മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയത്തിൽ ചിലർ അനാവശ്യമായ ഭീതിയുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടക്കുകയാണ്. വസ്‌തുതയുടെ അടിസ്ഥാനത്തിലല്ല ഈ പ്രചരണങ്ങളെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഇപ്പോൾ മുല്ലപ്പെരിയാറിൽ പ്രത്യേകമായി ഒന്നും സംഭവിച്ചിട്ടില്ല. മുല്ലപ്പെരിയാർ അപകടാവസ്ഥയിലാണ് എന്ന് പ്രചരിപ്പിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്ന് ഭീതി പരത്തുകയാണ്. ഇത്തരത്തിൽ അനാവശ്യമായി ഭീതി പടർത്തുന്നവരെ നിയമപരമായി നേരിടും.

ALSO READ:പീഡനത്തിനിരയായ ബാലികയുടെ പിതാവ് മരിച്ച നിലയിൽ

വിഷയത്തിൽ തമിഴ്‌നാട് സർക്കാർ നല്ല രീതിയിൽ സഹകരിക്കുകയാണ്. ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് ചർച്ചയിലൂടെ പരിഹരിയ്ക്കും‌. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് തന്നെയാണ് സംസ്ഥാന സർക്കാറിൻ്റെ ഉറച്ച നിലപാട്. എന്നാൽ, കേന്ദ്ര സർക്കാർ അതിനെ അനുകൂലിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details