കേരളം

kerala

ETV Bharat / state

പാസില്ലാത്തവർക്ക് പ്രവേശനമില്ല: മടങ്ങിപ്പോകണമെന്ന് മുഖ്യമന്ത്രി

പാസിന് അപേക്ഷിക്കുക പോലും ചെയ്യാതെ എത്തുന്നവര്‍ ക്രമീകരണങ്ങള്‍ താളം തെറ്റിക്കുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

cm pinarayi vijayan  migrant return  migrant pass  മുഖ്യമന്ത്രി പിണറായി വിജയന്‍  കൊവിഡ് പ്രതിരോധം  അതിര്‍ത്തി പാസ്
പാസില്ലാത്തവരെ മടക്കി അയക്കുമെന്ന് മുഖ്യമന്ത്രി

By

Published : May 9, 2020, 8:00 PM IST

തിരുവനന്തപുരം: പാസില്ലാതെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക സംവിധാനത്തിലൂടെ പാസുകള്‍ നേടിയവര്‍ക്ക് മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളൂ. എല്ലാവര്‍ക്കും ഒരേസമയം അതിര്‍ത്തി കടന്നെത്തണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. രജിസ്റ്റര്‍ ചെയ്‌ത എല്ലാവര്‍ക്കും എത്തിച്ചേരേണ്ട സമയം കൃത്യമായി നിശ്ചയിച്ചിട്ടുണ്ടെന്നും അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാസില്ലാത്തവരെ മടക്കി അയക്കുമെന്ന് മുഖ്യമന്ത്രി

പാസിന് അപേക്ഷിക്കുക പോലും ചെയ്യാതെ എത്തുന്നവര്‍ ക്രമീകരണങ്ങള്‍ താളം തെറ്റിക്കുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വ്യവസ്ഥകള്‍ അംഗീകരിക്കാതെ അതിര്‍ത്തിയിലെത്തി ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും വാർത്ത കേള്‍ക്കുന്നവരില്‍ അതിര്‍ത്തിയില്‍ മറിച്ചൊരു അവസ്ഥയുണ്ടോയെന്ന് ചിന്തിക്കുന്നതിന് ഇത് കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാസില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്തിയാല്‍ സമൂഹം കൊവിഡ് പ്രതിരോധത്തിനായി ഇതുവരെ സഹിച്ച ത്യാഗം നിഷ്‌ഫലമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാസ് വിതരണം നിര്‍ത്തലാക്കിയിട്ടില്ലെന്നും അതിര്‍ത്തിയിലെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details