കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സ നിഷേധിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി - കേരള കൊവിഡ്

കൊവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധന സഹായം നൽകി. സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു.

CM Pinarayi Vijayan on covid review meeting  kerala covid review meeting  kerala covid  കേരള കൊവിഡ്  കൊവിഡ് അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ
CM Pinarayi Vijayan on covid review meeting

By

Published : Feb 1, 2022, 8:06 AM IST

തിരുവനന്തപുരം: ഗുരുതര രോഗമുള്ളവർക്ക് കൊവിഡ് പോസിറ്റീവാണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇത് സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം വർധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർകോട് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങൾ തുടരും. ഫെബ്രുവരി 6 ഞായറാഴ്‌ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

കൊവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധന സഹായം നൽകി. സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദേശം നൽകി.

11 ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ സംസ്‌ഥാന കൊവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദേശം നൽകി.

Also Read: Kerala Covid Restrictions | ഞായറാഴ്‌ച നിയന്ത്രണങ്ങള്‍ തുടരും

ABOUT THE AUTHOR

...view details