കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവം; ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

By

Published : Apr 8, 2020, 8:06 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍  cm pinarayi vijayan  വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവം  തണ്ണിത്തോട് സംഭവം
വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവം; ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയിലെ തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു പിന്നില്‍ ആരായാലും നടപടിയുണ്ടാകും. അതില്‍ രാഷ്‌ട്രീയം നോക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവം; ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് വീടിന് നേരെയുണ്ടായ ആക്രമണം. ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ പൊലീസിന്‍റെ നടപടികളുണ്ടാകുമെന്നും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടുകാരുടെ ഭാഗത്ത് നിന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details