തിരുവനന്തപുരം :കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കും അവശ്യ സേവനങ്ങൾക്കുമായി പോകുന്നവരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തിയിൽ കർശന പരിശോധന കർണാടക ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് ഇളവ് വേണമെന്ന് കർണാടകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി കർണാടക പൊലീസ് മേധാവിയുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നു.