തിരുവനന്തപുരം :നാടിൻ്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് പുതുവത്സര സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം. കൊവിഡിന്‍റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ ഓർമിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പുതുവത്സര സന്ദേശത്തിൻ്റെ പൂർണ രൂപം: 'ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗം വരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.
'ഐക്യവും സമാധാനവും തകർക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം' ; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി
ആഘോഷങ്ങൾക്കിടയിലും ജാഗ്രത വേണമെന്നും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി
പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി
കൊവിഡിന്‍റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ' -മുഖ്യമന്ത്രി കുറിച്ചു.