കേരളം

kerala

ETV Bharat / state

വികസന പദ്ധതികളിൽ പുനരധിവാസത്തിന് മുന്‍ഗണന; ചട്ടം 300 പ്രകാരം പ്രസ്‌താവന നടത്തി മുഖ്യമന്ത്രി - വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി

മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക, വാണിജ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി

CM about rehabilitation in development projects  CM Pinarayi Vijayan about Vizhinjam port  CM Pinarayi Vijayan  Vizhinjam port construction  rehabilitation in development projects  മുഖ്യമന്ത്രി  വികസന പദ്ധതികളിൽ പുനരധിവാസത്തിന് മുന്‍ഗണന  മുഖ്യമന്ത്രി പിണറായി വിജയന്‍  വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി  മേജര്‍ കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ് ബാവ
വികസന പദ്ധതികളിൽ പുനരധിവാസത്തിന് മുന്‍ഗണന

By

Published : Dec 7, 2022, 1:11 PM IST

തിരുവനന്തപുരം: വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികളിൽ സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചട്ടം 300 അനുസരിച്ച് നിയമസഭയിൽ വിഴിഞ്ഞം സമരം പിൻവലിച്ചതും ചർച്ചയിലെ വിവരവും സംബന്ധിച്ച് നിയമസഭയിൽ നടത്തിയ പ്രസ്‌താവനയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവ മാനുഷിക മുഖത്തോടെ ആകണമെന്നതാണ് സർക്കാർ നിലപാട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക, വാണിജ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ളതാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി.

മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ച് പദ്ധതിയുമായി മുന്നോട്ട് പോകും. സമരസമിതി പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഇതിൽ 80 ശതമാനം പൂർത്തിയായ പദ്ധതിയുടെ നിർമാണം നിർത്തിവയ്ക്കണമെന്നത് ഒഴികെ മറ്റെല്ലാം അംഗീകരിച്ചിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ സമരം അക്രമാസക്തമാകുന്നത് ദൗര്‍ഭാഗ്യകരമാണ്.

സമരം രമ്യമായി അവസാനിപ്പിക്കാന്‍ മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ മേജര്‍ കര്‍ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ് ബാവ തീരുമേനി എടുത്ത മുന്‍കൈയും ഇടപെടലും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാർക്ക് നൽകിയ ഉറപ്പുകളും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഭാവിയില്‍ പദ്ധതിയോടുള്ള പൂര്‍ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details