കേരളം

kerala

ETV Bharat / state

ലതാ മങ്കേഷ്‌കറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി - വിട പറഞ്ഞ് വാനമ്പാടി, ലത മങ്കേഷ്‌കർ അന്തരിച്ചു

ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ലതാ മങ്കേഷ്‌കറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി CM Pinarayi Viajyan condoles on Lata mangeshkar's demise വിട പറഞ്ഞ് വാനമ്പാടി, ലത മങ്കേഷ്‌കർ അന്തരിച്ചു LATA MANGESHKAR PAASES AWAY AT 92
ലതാ മങ്കേഷ്‌കറിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

By

Published : Feb 6, 2022, 11:07 AM IST

തിരുവനന്തപുരം: ലതാമങ്കേഷ്‌കറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആലാപന മാധുര്യം കൊണ്ട് ലോകത്തിന്‍റെ ഹൃദയം കീഴടക്കിയ സമാനതകളില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലതാ മങ്കേഷ്ക്കറുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഇവിടെയുണ്ട്. അവരുടെയെല്ലാം മനസിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കർക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വൈവിധ്യമാർന്ന ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.

മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്‍റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ALSO READ:വിട പറഞ്ഞ് വാനമ്പാടി, ലത മങ്കേഷ്‌കർ അന്തരിച്ചു

For All Latest Updates

ABOUT THE AUTHOR

...view details