കേരളം

kerala

ETV Bharat / state

'ബിരിയാണി ചെമ്പിന്‍റെ കഥയറിഞ്ഞത് സ്വപ്‌ന പറഞ്ഞപ്പോള്‍' : ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി - സ്വപ്‌ന സുരേഷ്

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ സ്വര്‍ണക്കടത്ത് ഉയര്‍ന്നിരുന്നു, കേന്ദ്ര ഏജന്‍സികള്‍ തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല : മുഖ്യമന്ത്രി

cm on swapna suresh allegation  C M Pinarayi Vijayan  Swapna Suresh  Gold allegation  ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  സ്വപ്‌ന സുരേഷ്  സ്വര്‍ണക്കടത്ത്
ബിരിയാണി ചെമ്പിന്‍റെ കഥയറിഞ്ഞത് സ്വപ്‌ന പറഞ്ഞപ്പോള്‍ : ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

By

Published : Jun 27, 2022, 4:10 PM IST

Updated : Jun 27, 2022, 5:26 PM IST

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകള്‍ എന്ന നിലയിലുള്ളവ നേരത്തേതന്നെ പുറത്തുവന്നിട്ടുളളതാണെന്ന് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഇത് ഉയര്‍ന്നിരുന്നു. കേന്ദ്ര ഏജന്‍സികള്‍ തിരിച്ചും മറിച്ചും അന്വേഷിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

ബിരിയാണി ചെമ്പിന്‍റെ കഥകളെല്ലാം സ്വപ്‌ന പറയുമ്പോഴാണ് അറിയുന്നത്. അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. രഹസ്യമൊഴിക്ക് തപ്പ് കൊട്ടുന്നവര്‍ ആരെയാണ് എഴുന്നള്ളിക്കുന്നതെന്നും നെഞ്ചേറ്റുന്നതെന്നും ഓര്‍ക്കണം.

ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. കുടുംബത്തെ കൂടിയുള്‍പ്പെടുത്തിയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിലൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്‍റെ പൊതുജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Jun 27, 2022, 5:26 PM IST

ABOUT THE AUTHOR

...view details