തിരുവനന്തപുരം: പൊതുനിരത്തിൽ മാസ്‌ക് ധരിക്കാത്തതിനാൽ വ്യാഴാഴ്‌ച നാലു മണി വരെയുള്ള കണക്കനുസരിച്ച് 954 കേസ് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയുമാകും ചുമത്തുക. ഇങ്ങിനെ പിടികൂടിയാൽ ആദ്യം 200 രൂപയും വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കില്‍ 5000 രൂപയും പിഴ ചുമത്തും.
മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 954 കേസുകൾ - mask
മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയുമാകും ചുമത്തുക. ഇങ്ങിനെ പിടികൂടിയാൽ ആദ്യം 200 രൂപയും വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കില്‍ 5000 രൂപയും പിഴ ചുമത്തും
ഇന്ത്യൻ ശിക്ഷാ നിയമം 290 പ്രകാരം കേസെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്‌ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുകയാണെന്നും അദ്ദേഹം പഞ്ഞു. കൂടാതെ രോഗ പകർച്ചക്ക് കാരണം അശ്രദ്ധയാണെന്നും നേരിയ ഒരു അശ്രദ്ധ പോലും കൊവിഡ് രോഗികളാക്കാം എന്നും മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് നിയന്ത്രണങ്ങളിൽ വിഷമം ഉണ്ടായിട്ട് കാര്യമില്ല നിയന്ത്രണം ഒഴിവാക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് അതിനാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.