കേരളം

kerala

ETV Bharat / state

തദ്ദേശ സ്ഥാപനങ്ങൾ വ്യവസായിക വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ

നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി

CM on local self governing bodies  പിണറായി വിജയൻ  തദ്ദേശ സ്ഥാപനങ്ങൾ വ്യവസായിക വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കണം
പിണറായി വിജയൻ

By

Published : Jan 21, 2020, 2:00 PM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വ്യവസായിക വളർച്ചയ്ക്ക് അനുകൂലമാകുന്ന വിധം നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. വ്യവസായിക നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സമീപനം മാറണം. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായിക നിക്ഷേപങ്ങൾ തുടങ്ങാൻ അനുമതിക്ക് വേണ്ടി കാത്തിരുന്ന് മുടങ്ങിപ്പോയ ഒരുപാട് സംരംഭങ്ങളുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ മനോഭാവം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശിക നിക്ഷേപകന് കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അവർക്ക് നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക വികസന സെമിനാറുകൾ സംഘടിപ്പിച്ച് പ്രദേശവാസികളിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details