കേരളം

kerala

ETV Bharat / state

ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി

സർക്കാർ ഓഫീസുകളിൽ എത്തുന്ന പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ ഓരോ ഉദ്യോഗസ്ഥനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ

By

Published : Jun 11, 2019, 11:12 PM IST

തിരുവനന്തപുരം: ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുന്ന ഓരോ ഫയലും വേഗത്തിൽ തീർപ്പാക്കണമെന്നുള്ള സർക്കാർ നിർദ്ദേശം പൂർണ്ണമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് വർഷത്തിനിപ്പുറം കുറേ കാര്യങ്ങളിൽ മാറ്റം വന്നു. എന്നാൽ പൂർണ്ണമല്ല. സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കാൻ കഴിയണം. സർക്കാർ ഓഫീസുകളിൽ എത്തുന്ന പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ ഓരോ ഉദ്യോഗസ്ഥനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്തുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുക എന്നതിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഓരോ ഓഫീസുകളിലും ഉദ്യോഗസ്ഥർക്ക് മുന്നിലും കെട്ടികിടക്കുന്ന ഫയലുകളെക്കുറിച്ച് ഗൗരവമായ പരിശോധനയും ഇടപെടലും നടത്തേണ്ട സമയമാണിതെന്ന് സർക്കാർ കാണുന്നു. അഴിമതിക്കെതിരെ സർവ്വീസ് മേഖല ജാഗ്രത പാലിക്കണം. അഴിമതി വച്ചുപൊറുപ്പിക്കാൻ സർക്കാരിനാവില്ല. അപേക്ഷക്കാർ അനാവശ്യമായി പരിശോധകരുടെ മുന്നിൽ ഹാജരാക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ഫയലുകൾ ഓൺലൈൻ വഴി ആക്കിയത്. ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ കൂടുതൽ സുതാര്യം ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details