കേരളം

kerala

ETV Bharat / state

'കൊലക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ ജയിലില്‍ നിന്ന് വിട്ടയക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്'; വി ഡി സതീശന്‍ - ബിജെപി

രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരുദ്ദേശപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ് എന്ന് പ്രതിപക്ഷ നേതാവ് പ്രസ്‌താവനയില്‍ പറഞ്ഞു.

v d satheeshan  cpim leaders  cm is try to release cpim leaders  cm pinarayi vijayan  cpim leaders who involved in murder case  opposition leader vd satheeshan  cpim  congress  bjp  political murder  t p chandrashekaran death  latest news in trivandrum  v d satheeshan statement on political murder  latest news today  സിപിഎം  കൊലക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ  മുഖ്യമന്ത്രി  വി ഡി സതീശന്‍  രാഷ്‌ട്രീയ കൊലപാതകങ്ങളില്‍  പ്രതിപക്ഷ നേതാവ്  പാര്‍ട്ടി കൊലയാളി സംഘങ്ങളെ  ടി പി ചന്ദ്രശേഖരന്‍ വധവും  പെരിയ ഇരട്ട കൊലപാതകവും  ബിജെപി  സിപിഎം  കോണ്‍ഗ്രസ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  സിപിഎം  ബിജെപി  ആര്‍എസ്‌എസ്
വി ഡി സതീശന്‍

By

Published : Dec 3, 2022, 7:48 PM IST

തിരുവനന്തപുരം: പാര്‍ട്ടി കൊലയാളി സംഘങ്ങളെ ജയില്‍ മോചിതരാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ദുരുദ്ദേശപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ജയിലുകളില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള കൊലയാളികളെ വിട്ടയയ്ക്കാനാണ് മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളില്‍ പ്രത്യേക ഇളവ് നല്‍കി രാഷ്‌ട്രീയ കൊലയാളികള്‍ ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവരെ കൂടി ഉള്‍പ്പെടുത്താനുള്ള നവംബര്‍ 23ലെ മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇത് രണ്ടും അടിയന്തരമായി റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തെ നടുക്കിയ ടി പി ചന്ദ്രശേഖരന്‍ വധവും പെരിയ ഇരട്ട കൊലപാതകവും ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിന് പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള നിയമസഭാ കണക്കനുസരിച്ച് 1861 രാഷ്‌ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ളത്. ഈ പ്രതികളെല്ലാം സിപിഎം- ആര്‍എസ്‌എസ് ക്രിമിനലുകളാണ്.

കൊലയാളി സംഘങ്ങളെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 'ക്രമസമാധാനനില തകര്‍ത്തും ജനങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കിയും സംസ്ഥാനത്തെ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ചോരയില്‍ മുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവിധി നിയമവിരുദ്ധമായ എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും മനസിലാക്കണം.

ഉത്തരവ് നടപ്പാക്കുമെന്ന വാശിയിലാണ് സര്‍ക്കാരെങ്കില്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് യുഡിഎഫ് ചെറുക്കുമെന്നും വി ഡി സതീശന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details