തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നിപ വൈറസ്: മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി - ernakulam
ആരും ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയാണ് വേണ്ടത്.
മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി
ആരും ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ വൈറസിനെപ്പറ്റി സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
Last Updated : Jun 3, 2019, 6:38 PM IST