തിരുവനന്തപുരം: സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാചര്യത്തില്‍ ചികിത്സ ക്രമീകരങ്ങൾ ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 350 വെന്‍റിലേറ്റര്‍ കൂടി സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇതില്‍ 80 വെന്‍റിലേറ്ററുകള്‍ സംസ്ഥാനം വാങ്ങിയതും 270 എണ്ണം കേന്ദ്രസര്‍ക്കാറില്‍ നിന്ന് ലഭിച്ചതുമാണ്. 50 വെന്‍റിലേറ്റര്‍ കൂടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 6007 വെന്‍റിലേറ്ററുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്. കൂടാതെ 7 മെഡിക്കല്‍ കോളജില്‍ ലിക്വിഡ് ഓക്‌സിജനും ഉറപ്പാക്കിയിട്ടുണ്ട്. 342000 എന്‍.95 മാസ്‌കുകകളും, 386000 പിപിഇ കിറ്റുകളും, 1010000 ത്രിലേയേര്‍ഡ് മാസ്‌കുകളും, നാല്പ്പത് ലക്ഷത്തിലധികം ഗ്ലൗസുകളും സ്റ്റോക്കുണ്ട്.
രോഗികൾ വര്‍ധിക്കുന്ന സാചര്യത്തില്‍ ചികിത്സ ക്രമീകരങ്ങൾ ഉറപ്പാക്കിയതായി മുഖ്യമന്ത്രി - പിണറായി വിജയന്‍
350 വെന്‍റിലേറ്റര്‍ കൂടി സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
974 ആംബുലന്‍സുകളാണ് കൊവിഡ് പ്രതിരോധത്തിന് മാത്രമായി ഉപയോഗിക്കുന്ന്. 15975 കിടക്കകള്‍ ഫസറ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ഇപ്പോള്‍ 4535 പേരാണ് പേരാണ് ചികിത്സയിലുള്ളത്. ഫസറ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ ഇനിയും സ്ഥാപിക്കും. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമ്പര്‍ക്കപട്ടിക തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും കേരളത്തില്‍ ഊര്‍ജിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 86959 പ്രൈമറി കോണ്‍ടാക്‌റ്റേഴ്‌സിനേയും 37937 സെക്കന്‍ററി കോണ്‍ടാക്‌റ്റേഴ്‌സിനേയും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 65.16 ശതമാനവും അതത് പ്രദേശത്തെ സമ്പര്‍ക്കത്തില്‍ നിന്നാണ് രോഗം പകര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.