തിരുവനന്തപുരം: കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് റെയ്‌ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. സാധാരണയുള്ള പരിശോധന മാത്രമാണ് വിജിലൻസ് നടത്തിയത്. ഏതെങ്കിലും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ രഹസ്യവിവരം ലഭിച്ചാൽ വിജിലൻസ് രഹസ്യാന്വേഷണം നടത്തും. പിന്നീട് മിന്നൽ പരിശോധന നടത്തും. അതാണ് രീതി. കെ. എസ്.എഫ്.ഇ യിൽ നടന്നത് ആദ്യത്തെയല്ല. ഇതിനു മുമ്പും സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽ വിജിലൻസ് പരിശോധന നടത്തിയിട്ടുണ്ട്. കെ.എസ്.എഫ്.ഇ യിൽ പരിശോധന മാത്രമാണ് നടന്നതെന്നും റെയ്ഡ് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് റെയ്‌ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി - തിരുവനന്തപുരം
സാധാരണയുള്ള പരിശോധന മാത്രമാണ് വിജിലൻസ് നടത്തിയത്. താനും ഐസക്കും, ആനത്തലവട്ടം ആനന്ദനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം മനസ്സിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇ യിലെ വിജിലൻസ് റെയ്‌ഡിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമൺ ശ്രീവാസ്‌തവയാണെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. വിജിലൻസ് പരിശോധനയിൽ ശ്രീവാസ്‌തവയ്ക്ക് ഒരു പങ്കും ഇല്ല. വിജിലൻസ് അവരുടെ രീതിക്കാണ് പരിശോധനകൾ നടത്തിയത്. മാത്രമല്ല പൊലീസിന്‍റെയോ വിജിലൻസിന്‍റെയോ, ആഭ്യന്തര വകുപ്പിന്‍റെയോ കാര്യങ്ങളിൽ ഇടപെടാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനും ഐസക്കും, ആനത്തലവട്ടം ആനന്ദനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം മനസ്സിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ .എസ് .എഫ് .ഇ യിലെ വിജിലൻസ് പരിശോധനയ്ക്ക് എതിരെ ധനമന്ത്രി ടി.എം തോമസ് ഐസക്ക്, സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ അടക്കമുള്ള നേതാക്കൾ രംഗത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണ് വിജിലൻസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ നിലപാട്.