കേരളം

kerala

By ETV Bharat Kerala Team

Published : Sep 14, 2023, 10:39 PM IST

ETV Bharat / state

CM About Knowledge of Architecture Gurukula : സര്‍ക്കാര്‍ നിര്‍മാണങ്ങളില്‍ വാസ്‌തുവിദ്യ ഗുരുകുലത്തിൻ്റെ അറിവുകൾ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ : മുഖ്യമന്ത്രി

CM About Architecture Gurukula : സൃഷ്‌ടിപരമായ മേഖലകളിലെ നമ്മുടെ പാരമ്പര്യത്തെ സംരക്ഷിക്കാനാണ് വാസ്‌തുവിദ്യ ഗുരുകുലം നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി

architecture gurukula  construction of government buildings  CM About Architecture Guruku  cm pinarayi vijayan  cm pinarayi vijayan  വാസ്‌തുവിദ്യ ഗുരുകുലത്തിൻ്റെ അറിവുകൾ  പിണറായി വിജയന്‍  വാസ്‌തുവിദ്യ
Knowledge of Architecture Gurukula In Construction

തിരുവനന്തപുരം : സർക്കാരിൻ്റെ വിവിധ നിർമാണ പദ്ധതികളുടെ രൂപകല്‍പ്പനയില്‍ വാസ്‌തുവിദ്യ ഗുരുകുലത്തിൻ്റെ അറിവുകൾ (CM About Knowledge of Architecture Gurukula ) പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi vijayan). വാസ്‌തുവിദ്യ ഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിലെ സാംസ്‌കാരിക വകുപ്പ് ഡയറക്‌ടറേറ്റില്‍ നടന്നുവരുന്ന പൈതൃകോത്സവം 2023 ദേശീയ സെമിനാറുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൃഷ്‌ടിപരമായ മേഖലകളിലെ നമ്മുടെ പാരമ്പര്യത്തെ സംരക്ഷിക്കാനാണ് വാസ്‌തുവിദ്യ ഗുരുകുലം നിലകൊള്ളുന്നത്. വാസ്‌തുവിദ്യ ഗുരുകുലം രൂപീകരിച്ചത് കേരളീയ ചുമർച്ചിത്രകല പാരമ്പര്യത്തെ ജനകീയമാക്കുന്നതിനാണ്. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് വരച്ച നമ്മുടെ ചുമർച്ചിത്രങ്ങൾ ഇന്ത്യൻ പാർലമെൻ്റ്, വത്തിക്കാൻ കൊട്ടാരം, അമേരിക്കയിലെ വൈറ്റ് ഹൗസ് തുടങ്ങിയവയുടെ അകത്തളങ്ങളെ അലങ്കരിക്കുന്നു എന്നത് അഭിമാനകരമാണ്.

സാംസ്‌കാരിക പൈതൃകത്തിൻ്റെ ഭാഗമായ കരകൗശല സൃഷ്‌ടികളുടെ പ്രോത്സാഹനത്തിനും വില്‍പന സാധ്യതകൾക്കുമായി സംസ്ഥാന സർക്കാർ ആരംഭിച്ച ഗ്രാമീണ കലാകേന്ദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഗുരുകുലത്തിനാണ്. ഇതിനോടകം രാജ്യത്തെ നിരവധി പൈതൃക നിർമിതികളുടെ സമ്പൂർണ ഡോക്യുമെൻ്റേഷൻ ഏറ്റെടുത്ത് നടപ്പാക്കാൻ വാസ്‌തുവിദ്യ ഗുരുകുലത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യർ തൻ്റെ പ്രസംഗം ആരംഭിച്ചത് ദേവാസുരം സിനിമയിലെ 'വന്ദേ മുകുന്ദഹരേ' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു. സെമിനാറിൻ്റെ സുവനീർ, മുഖ്യമന്ത്രിയിൽ നിന്നും മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. കേരളീയ ചുമർചിത്രരീതികളും പ്രകൃതിദത്തമായ നിറങ്ങളും ഉപയോഗിച്ച് പ്രശസ്‌ത കലാകാരൻ സുരേഷ് മുതുകുളം വരച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഛായാചിത്രവും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

സോളാര്‍ കേസിനെക്കുറിച്ച് സജി ചെറിയാന്‍ (Saji Cheriyan About Solar Case):അതേസമയം, സോളാർ കേസിൽ (Solar Case) പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്‌ണന്‍ (Feni Balakrishnan) ഉന്നയിച്ച ആരോപണങ്ങളിൽ വെറുതെ തോണ്ടേണ്ടെന്നും പലര്‍ക്കും നാശമുണ്ടാകുമെന്നും അറിയിച്ച് മന്ത്രി സജി ചെറിയാൻ (Saji Cherian). കോൺഗ്രസ് (Congress) പാർട്ടിയിലെ ആഭ്യന്തര വിഷയത്തിലേക്ക് തങ്ങളെ വലിച്ചിഴയ്‌ക്കേണ്ട. നാട്ടിൽ കേൾക്കുന്നതിനൊക്കെ പുറകെ നടക്കുന്നവരല്ല തങ്ങള്‍. ഈ പറയുന്ന ആളിനെ ഉപയോഗപ്പെടുത്തി തങ്ങളെ കുത്താമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (Saji Cherian On Solar Case).

ഫെനി ബാലകൃഷ്‌ണൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പരാതിക്കാരിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. പരാതിക്കാരിയും അഭിഭാഷകനുമൊക്കെ അയൽക്കാരാണ്. പരാതിക്കാരി പറഞ്ഞ കാര്യം ഒന്നും പുറത്ത് വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരി പറഞ്ഞത് പുറത്തുപറഞ്ഞ് ആരുടെയെങ്കിലും വിഴുപ്പ് അലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ഞങ്ങളൊക്കെ മാന്യന്മാരായത് കൊണ്ടാണ് വിഷയം കത്തിക്കാത്തത്. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പലരും ശ്രദ്ധയില്‍ കൊണ്ടുവരും. കൂട്ടായ ആലോചനയ്‌ക്ക് ശേഷമാണ് അതില്‍ തീരുമാനം എടുക്കുകയെന്നും ഇത്തരം പരാതികളില്‍ സ്വഭാവികമായും പരാതികള്‍ കേട്ടിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞ പരാതികളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകും.

പരാതികള്‍ എവിടെയെങ്കിലും അവതരിപ്പിച്ച് രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരല്ല കമ്മ്യൂണിസ്‌റ്റുകാര്‍. ഏതെങ്കിലും താല്‍പര്യത്തിന് വേണ്ടി അത് ഉപയോഗിക്കില്ലെന്നും പ്രസ്‌തുത വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details