കേരളം

kerala

ETV Bharat / state

ഹിറ്റാച്ചിയിൽ നിന്നും വീണ് ക്ലീനർ മരിച്ചു

ഹിറ്റാച്ചിയിൽ നിന്നും ഇറങ്ങവെ കാൽ വഴുതി താഴെ കിടന്നിരുന്ന പാറയിലേക്ക് തലയടിച്ചു വീഴുകയായിരുന്നു

By

Published : Oct 23, 2020, 6:41 PM IST

തിരുവനന്തപുരം: ഹിറ്റാച്ചിയിൽ നിന്നും ഇറങ്ങവെ കാൽ വഴുതി വീണ് ക്ലീനർ മരിച്ചു. വെഞ്ഞാറമൂട് പൂവണത്തുംമൂട് പന്താവിൽ വീട്ടിൽ രതീഷ് (23) ആണ് മരിച്ചത്. വെഞ്ഞാറമൂട് കീഴായികോണത്ത് പ്രവർത്തിക്കുന്ന കരിങ്കൽ കോറിയിൽ ഇന്ന് രാവിലെ പതിനൊന്നരയോടുകൂടിയായിരുന്നു അപകടം. ഹിറ്റാച്ചിയിൽ നിന്നും ഇറങ്ങവെ കാൽ വഴുതി താഴെ കിടന്നിരുന്ന പാറയിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. ഓടികൂടിയ തൊഴിലാളികൾ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details